മീനങ്ങാടി ഗ്രാമ പഞ്ചായത്തിന് അമ്പത്തിയൊമ്പത് കോടിയുടെ വാര്‍ഷിക ബജറ്റ്

മീനങ്ങാടി: ദാരിദ്യ നിര്‍മ്മാര്‍ജ്ജനം, വിശപ്പ് രഹിത സമൂഹം, ആരോഗ്യകരമായ ജീവിതം, ഗുണമേന്മയുള്ള വിദ്യാഭ്യാസം, ലിംഗസമത്വം, ശുചിത്വവും ശുദ്ധജലവും, ചെറുകിട വ്യവസായം, കാലാവസ്ഥാ വ്യതിയാനം, സാമൂഹികനീതി പങ്കാളിത്ത പ്രവര്‍ത്തനം എന്നീ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡണ്ട് കെ.പി. നുസ്രത്ത് അവതരിപ്പിച്ചു.
അമ്പത്തിയൊമ്പത് കോടി ഇരുപത് ലക്ഷം രൂപ വരവും, അമ്പത്തിയേഴ് കോടി എണ്‍പത്തിയെട്ട് ലക്ഷം രൂപ ചെലവും ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
ഹെല്‍ത്തി & ഹാപ്പി സ്കൂള്‍, ഹാപ്പി ഹോം ഹാപ്പി പാരന്റിംഗ്, കാലാവസ്ഥാ ഉച്ചകോടി കാര്‍ബണ്‍ തുലിത പ്രവര്‍ത്തനങ്ങള്‍, അത്‍ലെറ്റിക്സ് അക്കാദമി, രണ്ട് കോടി രൂപ ചെലവഴിച്ചുകൊണ്ട് പുതിയ ഇരുപത് ഗ്രാമീണ റോഡുകള്‍, ഓര്‍മ്മ മരം, വിവിധ മേഖലകളില്‍ പ്രാവിണ്യം തെളിയിച്ചവര്‍ക്ക് റിപ്പബ്ലിക് ദിനത്തില്‍ ഗ്രാമ പുരസ്കാര വിതരണം, വാര്‍ഡുതലത്തില്‍ മികച്ച കര്‍ഷകര്‍ക്ക് കര്‍ഷകശ്രീ പുരസ്കാരം, കുട്ടികളുടെ കലാകായിക അഭിരുചി, ശാസ്ത്രബോധം, സാഹിത്യാഭിരുചി, ഭാഷാപരിഞ്ജാനം, മാനസികാരോഗ്യം എന്നിവയുടെ വികാസം ലക്ഷ്യം വച്ചുകൊണ്ടുള്ള സര്‍ഗ്ഗാലയം പദ്ധതി, കാന്‍സര്‍ ക്ലിനിക്, വന്ദനം വയോജന ക്ഷേമ പരിപാടി, ഗ്രാമോത്സവം എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയന്‍ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ബേബി വര്‍ഗ്ഗീസ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. പി. വാസുദേവന്‍, വാര്‍ഡുമെമ്പര്‍മാരായ പി.വി. വേണുഗോപാല്‍, നാസര്‍ പാലക്കമൂല, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിജേഷ്. എ.എം, ഹെഡ് ക്ലാര്‍ക്ക് ഫൈസല്‍. പി.വി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.



Leave a Reply