എസ്. എഫ്. ഐ വയനാട് ജില്ലാ സെക്രട്ടറിയുടെ പേരിൽ വ്യാജ ഫേയ്സ് ബുക്ക്: വ്യാജ അക്കൗണ്ട് നിർമിച്ചവരെ കണ്ടത്തണമെന്ന് എഫ്. എഫ്.ഐ

കൽപ്പറ്റ: .എസ്എഫ്.ഐ വയനാട് ജില്ലാ സെക്രട്ടറി യുടെ പേരിൽ പുതിയതായി തുടങ്ങിയ വ്യാജ ഫേയ്സ് ബുക്ക് അക്കൗണ്ടിലൂടെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർകെതിരെ നടപടി സ്വീകരിക്കണം. കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ എസ് എഫ് ഐ ജില്ലാ സെക്രട്ടറി എം എസ് എഫ് പ്രവർത്തകനെ ഭീക്ഷണി പെടുത്തി എന്ന വ്യാജേന സമൂഹ മാധ്യമങ്ങളിൽ വ്യാജ ശബ്ദ രേഖ പ്രചരിച്ചിരുന്നു . തുടർന്ന് ജില്ലാ സെക്രട്ടറിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി വ്യാജ പോസ്റ്റുകൾ പ്രചരിപ്പിക്കുകയും. സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ ചെയ്യുകയും, വ്യക്തിപരമായ വിവരങ്ങൾ പുറത്ത് വിടുകയും ചെയ്തു.ഇവരെ കണ്ടെത്തി അവർക്കെതിരെ നടപടി സ്വീകരിക്കണം എന്ന് എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.



Leave a Reply