March 26, 2023

പഠന നേട്ടങ്ങളുടെ നേർകാഴ്ചയൊരുക്കിയ പഠനോത്സവം സമാപിച്ചു

ei9G7V926674.jpg
 
 പൊഴുതന : അച്ചൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഒന്ന് മുതൽ ഒൻപത് വരെയുള്ള കുട്ടികളുടെ പഠനോത്സവം സമാപിച്ചു. വിദ്യാർത്ഥികളുടെ പഠന നേട്ടങ്ങളുടെ അവതരണവും പ്രദർശനവും അരങ്ങിലെത്തിയ പ്രോഗ്രാം കുട്ടികൾക്കും രക്ഷിതാക്കൾക്കും ദൃശ്യ വിരുന്നൊരുക്കിയാണ് കടന്നുപോയത്. ഇംഗ്ലീഷ് ,ഹിന്ദി, മലയാളം , അറബി, ഉറുദു കവിതകൾ ഇംഗ്ലീഷ് ,മലയാളം സ്കിറ്റുകൾ , പ്രസംഗങ്ങൾ, വായന,ഇംഗ്ലീഷ് സംഭാഷണങ്ങൾ, നാടൻ പാട്ടുകളുമായി കുരുന്നു പ്രതിഭകൾ മാറ്റുരച്ചതു കാണികൾക്ക് നവ്യാനുഭവമായി. വിവിധ ഭാഷാ ശേഷികൾ വേദി കയ്യടക്കിയപ്പോൾ ശാസ്ത്രത്തിലെയും ഗണിതത്തിലെയും ക്രാഫ്റ്റ് ലെയും പ്രദർശന സ്റ്റാളുകളും ശ്രദ്ധനേടി. ചടങ്ങ് ജില്ലാപഞ്ചായത്ത്‌ മെമ്പർ എൻ.സി പ്രസാദ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി പ്രതിനിധി ഹാദിയ വി പി സ്വാഗതം പറഞ്ഞു, നാദിയ ശിഹാബ് പി ടി അധ്യക്ഷത വഹിച്ചു, വാർഡ് മെമ്പർ നാസർ ഖാദിരി പ്രിൻസിപ്പൽ എൻ. എൻ സുനിൽ കുമാർ , പിടിഎ പ്രസിഡന്റ് ശശി എം, എസ്.എം.സി ചെയർമാൻ റഫീഖ് കെ, പിടിഎ വൈസ് പ്രസിഡന്റ് അസ്‌ലം മേൽമുറി എന്നിവർ ആശംസ അറിയിച്ചു , ചിത്രകാരൻ അഭി അച്ചൂർ , ഡെപ്പ്യൂട്ടി എച്ച് എം രജനി പി.എം,പി.എം, പി ടി എ എക്സികുട്ടീവ് അംഗം മുസ്തഫ കെ എം , അധ്യാപകർ രക്ഷിതാക്കൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. ഹെഡ്മാസ്റ്റർ സന്തോഷ് കെ.കെ റിപ്പോർട്ട് അവതരണവും പദ്ധതി വിശദീകരണവും നടത്തി. വിദ്യാർത്ഥി പ്രതിനിധി ഫസ്ന തസ്നി പി കെ നന്ദി പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *