June 26, 2026

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി; മാർച്ച് 31 വരെ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : 2018 മാര്‍ച്ച് 31 ന് ശേഷം നികുതി ഒടുക്കാത്ത വാഹനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 60 മുതല്‍ 70 ശതമാനം വരെ നികുതി ഒഴിവാക്കി നല്‍കുന്നു.  മാര്‍ച്ച് 31 വരെയാണ് അവസരം. റവന്യൂ റിക്കവറിയുള്ള വാഹനങ്ങള്‍, മോഷണം പോയ വാഹനങ്ങള്‍, പൊളിച്ചുകളഞ്ഞ വാഹനങ്ങള്‍, രേഖകള്‍ നഷ്ടപ്പെട്ട വാഹനങ്ങള്‍, ഉടമാവകാശം മാറ്റാതെ വില്‍പന ചെയ്ത വാഹനങ്ങള്‍ എന്നിവയുടെ ഉടമകള്‍ക്ക് അവസരം പ്രയോജനപ്പെടുത്താം.  കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെടണം.  റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് – 04936 202607, സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്, മാനന്തവാടി – 04935 227972, സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്, സുല്‍ത്താന്‍ ബത്തേരി – 04936 227273.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *