ഉദ്യോഗാര്‍ത്ഥികളുടെ അനുയോജ്യതാ നിര്‍ണ്ണയം മാര്‍ച്ച് 23 ന്
ജില്ലയില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ (കാറ്റഗറി 105/2020) തസ്തികയിലെ നിയമനത്തിനായി തയ്യാറാക്കിയ സാധ്യതാപട്ടികയില്‍ ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അനുയോജ്യതാ നിര്‍ണ്ണയം മാര്‍ച്ച് 23 ന് രാവിലെ 9 ന് ജില്ലാ പി.എസ്.സി. ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഒ.ടി.വി. സര്‍ട്ടിഫിക്കറ്റ്, ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ഐ.ഡി.കാര്‍ഡ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി രാവിലെ 8 നകം ഹാജരാകണം. ഫോണ്‍ 04936 202539



Leave a Reply