ദന്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ബത്തേരി : ബത്തേരി മുനിസിപ്പാലിറ്റി, തിരുനെല്ലി ഹെൽത്ത് & വെൽനെസ്സ് സെന്റർ പരിധിയിലെ തേലമ്പറ്റ ഡിവിഷനിലെ ഈരംകൊല്ലി കോളനിയിൽ വെച്ച് വദനാരോഗ്യ പരിപാടിയുമായി ബന്ധപ്പെട്ട് ദന്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
ഡിവിഷൻ കൗൺസിലർ എ.സി. ഹേമ ഉദ്ഘാടനം ചെയ്തു. ജില്ലാ എഡ്യൂക്കേഷൻ & മീഡിയ ഓഫീസർ ഹംസ ഇസ്മാലി അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഡെല്ലസ് ജോസഫ് സ്വാഗതം പറഞ്ഞു . മൊബൈൽ ഡെന്റൽ ക്ലിനിക് വിഭാഗം ജീവനക്കാർ, ജെ. പി.എച്ച്.എൻ ജിജി.വി.എ , ആശാ പ്രവർത്തകരായ തങ്ക വാസു, ജയ വിജയ തുടങ്ങിയവർ നേതൃത്വം നൽകി. ക്യാമ്പിന്റെ ഭാഗമായി 105 പേരുടെ ദന്ത പരിശോധന നടത്തി.



Leave a Reply