വെക്കേഷൻ ബൈബിൾ സ്ക്കൂൾ ; അധ്യാപക പരിശീലന ക്യാമ്പ്

മീനങ്ങാടി: മലങ്കര യാക്കോബായ സിറിയന്‍ സണ്ടേ സ്‌കൂള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ജെ.എസ്.വി.ബി.എസ്. വടക്കന്‍ മേഖലാ അധ്യാപക പരിശീലന ക്യാമ്പ് മാര്‍ച്ച് 19ന് ഞായറാഴ്ച മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നടത്തപ്പെടും. മലബാര്‍, കോഴിക്കോട്, മംഗലാപുരം, ബാംഗ്ലൂര്‍ ഭദ്രാസനങ്ങളില്‍ നിന്നായി അധ്യാപകര്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച 10.25ന് കത്തീഡ്രല്‍ വികാരി ഫാ. ബേബി ഏലിയാസ് കാരക്കുന്നേല്‍ പതാക ഉയര്‍ത്തും. എം.ജെ.എസ്.എസ്.എ. ജനറല്‍ സെക്രട്ടറി ഷെവ. എം.ജെ.മാര്‍ക്കോസ് , ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. പി.സി.പൗലോസ് പുത്തന്‍പുരക്കല്‍, എം.ജെ.എസ്.എസ്.എ. സെക്രട്ടറിമാരായ എല്‍ദോ ഐസക്, റോയ് തോമസ്, ഭദ്രാസന ഡയറക്ടര്‍ ടി.വി. സജീഷ്, ട്രസ്റ്റി പി.പി. മത്തായിക്കുഞ്ഞ്, ഇന്‍സ്‌പെക്ടര്‍ ഇ.പി.ബേബി, ഭദ്രാസന സെക്രട്ടറി പി.എഫ്. തങ്കച്ചന്‍, കേന്ദ്രകമ്മറ്റി അംഗങ്ങളായ അനില്‍ ജേക്കബ്, എം.വൈ.ജോര്‍ജ്ജ്, കോഴിക്കോട് ഭദ്രാസന ഡയറക്ടര്‍ ബെന്നി കെ.ടി. പ്രസംഗിക്കും. ക്യാമ്പിനോടനുബന്ധിച്ച് സംഗീതപരിശീലനം, വിഷയാവതരണം എന്നിവ നടത്തപ്പെടും. ധ്യാനത്തിന് പി.എം.മാത്യു നേതൃത്വം നൽകും



Leave a Reply