ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി അനുബന്ധ മേഖലയിലെ അധ്യാപകരുടെ കടന്നുകയറ്റം തടയണം

കല്‍പ്പറ്റ: ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി അനുബന്ധ മേഖലയിലെ അധ്യാപകരുടെ കടന്നുകയറ്റം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയന്‍ സിഐടിയു പരാതി നല്‍കി.
ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി മേഖലയില്‍ ജോലി ചെയ്തു ഉപജീവനം നടത്തുന്ന ആയിരകണക്കിന് തൊഴിലാളികള്‍ ഇവിടെയുണ്ട്. എന്നാല്‍ ജില്ലയില്‍ പല സ്‌കൂളുകളിലും ഗ്രൂപ്പ് ഫോട്ടോയും, വീഡിയോ വര്‍ക്കുകളും, എസ്എസ്എല്‍സി ഫോട്ടോകളും മറ്റു ആഘോഷ പരിപാടികളുടെ ഫോട്ടോകളും അധ്യാപകര്‍ മൊബൈല്‍ ഫോണിലും, സ്‌കൂളുകളിലെ ക്യാമറകളിലും ചിത്രീകരിക്കുന്നതായി കാണുന്നുണ്ട്. ഈ ഒരു പ്രവണത അവസാനിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
സ്‌കൂളുകളിലെ ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി അനുബന്ധ തൊഴിലുകള്‍ ഈ വര്‍ക്കുകള്‍ ചെയ്യുന്ന അംഗീകൃത സംഘടനകളുടെ തൊഴിലാളികളെ തന്നെ ഏല്‍പ്പിക്കണം. അല്ലാത്തപക്ഷം ബഹുമാനപ്പെട്ട മുഖ്യ മന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും, തൊഴില്‍ മന്ത്രിക്കും പരാതി നല്‍കുന്നതിനോടൊപ്പം ശക്തമായ സമരവുമായി സംഘടനയ്ക്ക് മുന്നോട്ട് പോകേണ്ടി വരും.
കേരള ഫോട്ടോഗ്രാഫേഴ്‌സ് & വീഡിയോഗ്രാഫേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ പ്രസിഡണ്ട് സലിം കല്‍പ്പറ്റ, ജില്ല ജോയിന്‍ സെക്രട്ടറി റംഷീദ് ലിയ, ജില്ല കമ്മിറ്റി അംഗം ദീപക് ജോഷി, എന്നിവര്‍ സന്നിഹിതരായിരുന്നു.



Leave a Reply