June 26, 2026

പുല്പള്ളി പഞ്ചായത്ത് ബസ്‌സ്റ്റാൻഡ് വികസനം അനിശ്ചിതത്വത്തിൽ

0
20230326_154316.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്പള്ളി :വിവാദങ്ങൾക്കുനടുവിൽ തുടക്കംകുറിച്ച പഞ്ചായത്ത് ബസ്‌സ്റ്റാൻഡ് വികസനപ്രവർത്തനങ്ങൾക്ക് തിരിച്ചടി. സീതാ ലവ, കുശ ക്ഷേത്ര സംരക്ഷണസമിതിയുടെ
നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപിച്ച് ദേവസ്വംഭൂമിയിലെ നിർമാണപ്രവൃത്തികൾക്ക് സ്റ്റേ വാങ്ങിയതോടെയാണ് ബസ്‌സ്റ്റാൻഡ് വികസനം അനിശ്ചിതത്വത്തിലായിരിക്കുന്നത്.
ദേവസ്വംഭൂമി അന്യാധീനപ്പെട്ടുപോകുന്നതിനെതിരേ തുടക്കംമുതൽത്തന്നെ ക്ഷേത്രസംരക്ഷണസമിതി രംഗത്തുണ്ടായിരുന്നു. കഴിഞ്ഞദിവസമാണ് 30 ദിവസത്തേക്ക് നിർമാണപ്രവൃത്തികൾ തടഞ്ഞുവെക്കുന്നതിന് ഹൈക്കോടതിയിൽനിന്ന് അനുകൂലവിധി ക്ഷേത്രസംരക്ഷണസമിതിക്ക് ലഭിച്ചത്.സംസ്ഥാനസർക്കാർ, ദേവസ്വംബോർഡ്, പഞ്ചായത്ത് എന്നിവരെ എതിർകക്ഷിയാക്കിയാണ് കോടതിയെ സമീപിച്ചത്. സ്റ്റേ ഒഴിവാക്കാനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ദേവസ്വവും പഞ്ചായത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *