മാനന്തവാടിയിൽ ആടുകളെ അജ്ഞാത മൃഗം കടിച്ചു കൊന്ന നിലയില്‍

മാനന്തവാടി: മാനന്തവാടി നഗരസഭയിലെ ജില്ലാ ജയില്‍ റോഡിന് സമീപം പുലമൊട്ടം കുന്നില്‍ ആറ് ആടുകളെ അജ്ഞാത മൃഗം കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തി. ഒരാടിനെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പ്രദേശവാസിയായ മുരുകന്‍ എന്നയാളുടെ ആടുകളെയാണ് കൊന്നത്. വീട്ടുമുറ്റത്ത് കെട്ടിയിട്ട ആടുകളാണ് ആക്രമിക്കപ്പെട്ടത്.പ്രസവിച്ച രണ്ട് ആടുകളും, ഗര്‍ഭിണിയായ രണ്ടാടുകളും, രണ്ട് ആട്ടിന്‍കുട്ടികളുമാണ് ചത്തത്. ഒരു കുട്ടിയെ കാണാതായിട്ടുമുണ്ട്. വള്ളിയൂര്‍ക്കാവ് ഉത്സവത്തിന് പോയി രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തൊട്ടടുത്ത പ്രദേശത്ത് മൂന്ന് പശുക്കളെ തെരുവ് നായകള്‍ കൊന്നിരുന്നു. അതു കൊണ്ടു തന്നെ ഇതും നായ്ക്കളുടെ ആക്രമണമാണെന്നാണ് നിഗമനം. വനം വകുപ്പിനെ വിവരം അറിയിച്ചതായി വീട്ടുകാര്‍ പറഞ്ഞു.



Leave a Reply