April 25, 2024

മീനങ്ങാടി അത്തിക്കടവ് ആദിവാസി കോളനിയിൽ വരർച്ചയെ നേരിടാൻ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

0
Ei2fzpz17418.jpg
ബത്തേരി :വയനാട് ജില്ലയിലെ സുൽത്താൻബത്തേരി താലൂക്കിലെ മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിൽ വരൾച്ചയുടെ ആഘാതം ലഘൂകരിക്കുന്നതിനായി ജല സംരക്ഷണ പദ്ധതികൾ കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദത്തിന്റെ(സി.ഡബ്ലു.ആർ.ഡി.എം) ആഭിമുഖ്യത്തിൽ ആരംഭിച്ചു. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ സാമ്പത്തിക പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടമായി നാൽപത് അത്തിക്കടവ് ആദിവാസി വീടുകൾക്ക് മേൽക്കൂര മഴവെള്ള കൊയ്ത്തിനായുള്ള ജലസംഭരണികൾ സ്ഥാപിക്കും. കൂടാതെ പച്ചക്കറി കൃഷിക്ക് വേണ്ടിയുള്ള തിരിനന ജലസേചന രീതികളുടെ പ്രദർശനത്തോട്ടവും സജ്ജീകരിക്കും.
സി ഡബ്ലിയു ആർ ഡി എം ശാസ്ത്രജ്ഞന്മാരായ ഡോ. ആശിഷ് കെ. ചതുർവേദി, ഡോ. അരുൺ പി.ആർ, ഡോ. പ്രിജു സി.പി എന്നിവർ പദ്ധതിക്ക് നേതൃത്ത്വം നൽകും. ഇതോടനുബന്ധിച്ച് നടന്ന ശിൽപ്പശാല മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ ഉത്ഘാടനം ചെയ്തു. സി ഡബ്ലിയു ആർ ഡി എം എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മനോജ് പി സാമുവൽ, കൊച്ചിൻ ഷിപ്പ് യാർഡ് എ.ജി.എം സമ്പത്ത് കുമാർ പി.എൻ, സി ഡബ്ലിയു ആർ ഡി എം ശാസ്ത്രജ്ഞൻ ദിനിൽ സോണി (പ്രോജക്ട് കോഓർഡിനേറ്റർ), ഡോ. ആശിഷ് കെ ചതുർവേദി, ഡോ. അരുൺ പി.ആർ, ഡോ. സി.പി. പ്രിജു. ചന്ദൻ മൂപ്പൻ, ബേബി വർഗീസ് (സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), ശശീന്ദ്രദാസ് പി എസ് (കൊച്ചിൻ ഷിപ്പ് യാർഡ്), ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നിഷാദ് എം എസ് എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *