വിവിധ രാഷ്ട്രീയ പാർട്ടികളുടെ മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനം നടന്നു

എറണാകുളം: ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ നേതൃത്വത്തിൽ രാജ്യമെമ്പാടും നടക്കുന്ന മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനത്തിന്റെ ജില്ലാതല സമ്മേളനം എറണാകുളത്ത് വെച്ച് നടന്നു. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ കോൺഫറൻസ് ഹാളിൽ നടന്ന സമ്മേളനത്തിൽ, ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡണ്ടും, ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി – സൌത്ത് ഇന്ത്യൻ സെൽ സംസ്ഥാന ചെയർമാനുമായ രാജീവ് ജോസഫ് അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി മെമ്പർ ജോസി പി. ജോസഫ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ മുഴുവൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും സമർപ്പിക്കുന്ന പ്രമേയത്തിന്റെ ജില്ലാതല സിഗ്നേച്ചർ ക്യാമ്പയിൻ, ഫോർവേഡ് ബ്ലോക്ക് എറണാകുളം ജില്ലാ സെക്രട്ടറി ബൈജു മേനച്ചേരി ഉദ്ഘാടനം ചെയ്തു.
ഇവിഎം ഛോടോ –
ബാലറ്റ് ലാഓ എന്ന മുദ്രാവാക്യവുമായി ഇലക്ഷൻ കമ്മീഷൻ ഓഫീസിലേക്ക് നടത്തുന്ന “ബാലറ്റ് മാർച്ച്” സംഘാടക സമിതി രൂപീകരണത്തിന്റെ ഉദ്ഘാടനം, എൻ.സി.പി ദേശീയ മൈനോരിറ്റി വിഭാഗം സെക്രട്ടറി കുര്യൻ എബ്രഹാം നിർവ്വഹിച്ചു.
കേരള കോൺഗ്രസ് പ്രൊഫഷണൽ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മിലിൻഡ് തോമസ് തേമാലിൽ, പിറവം മുനിസിപ്പാലിറ്റി മുൻ ചെയർമാൻ സാബു കെ. തോമസ്, തൃണമൂൽ കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് വിജു ജോയ് പാലത്തിങ്കൽ, കേരള കോൺഗ്രസ് (എം) എറണാകുളം ജില്ലാ കമ്മിറ്റി മെമ്പർ ചാണ്ടി വൈ. സി, ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ സ്ഥാപക മെമ്പർമാരായ ഡേവിസ് ഇ. കെ, ഒ. എൻ തങ്കച്ചൻ, ബെൻസൻ സാമൂവൽ, ജി.ഐ.എ കോർഡിനേറ്റർമ്മാരായ ജിൻസി ജേക്കബ്, മായ തമ്മനം എന്നിവർ പ്രസംഗിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളോടൊപ്പം, കോൺഗ്രസ് സേവാദൾ നേതാക്കളും ഐ.എൻ.ടി.യു.സി നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.



Leave a Reply