വള്ളിയൂര്‍ക്കാവ് ഉത്സവ സമാപനം : വാള്‍ തിരികെ പള്ളിയറ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതിനിടെ മൂന്ന് പേരെ ഓട്ടോറിക്ഷയിടിച്ചു

മാനന്തവാടി: വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലെ ഉത്സവ സമാപനത്തോടനുബന്ധിച്ച് ദേവിയുടെ വാള്‍ തിരികെ പള്ളിയറ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതിനിടെ അപകടം. കാല്‍നടയായി വാള്‍കൊണ്ടു പോകുന്ന മൂന്ന് പേരെ ഓട്ടോറിക്ഷയിടിച്ചാണ് അപകടം. വാള്‍ എഴുന്നള്ളിച്ച കണ്ണന്‍ എന്ന ശങ്കരനാരായണന്‍ (31) നെ പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹം മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞുവരുകയാണ്. സഹായികളായ രതീഷ് മാരാര്‍, സുന്ദരന്‍ എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ വള്ളിയൂര്‍ക്കാവ് റോഡിലെ ശാന്തി നഗറില്‍ വെച്ചായിരുന്നു സംഭവം. ഇവരെ ഇടിച്ചിട്ട ഓട്ടോറിക്ഷ കെ.എല്‍ 08 എ.എഫ് 502 നമ്പര്‍ ഓട്ടോറിക്ഷ നിര്‍ത്താതെ പോകുകയും ചെയ്തു. വാഹനത്തെ കുറിച്ച് സൂചന ലഭിക്കുന്നവര്‍ മാനന്തവാടി പോലീസിനെ വിവരമറിയിക്കേണ്ടതാണ്.



Leave a Reply