April 24, 2024

കാർഷിക മേഖലയോടുള്ള അവഗണന സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം :രതീഷ് ഗോപാൽ

0
20230330 155601.jpg
കൽപ്പറ്റ :കാർഷിക മേഖലയോടുള്ള അവഗണന സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് ഭാരതീയ കിസാൻ സംഘ്
സംസ്ഥാന പ്രചാർ പ്രമുഖ് അഡ്വ രതീഷ് ഗോപാൽ. ഭാരതീയ കിസാൻ സംഘ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്നടത്തിയ കളക്ടറേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിന്റെ വികലമായ കാർഷിക നയങ്ങളും, കാർഷിക മേഖലയോടുള്ള അവഗണയും മൂലം വയനാട് ജില്ലയിലെ കർഷകർ നിരവധി കഷ്ടതകൾ അനുഭവിക്കുകയാണ്. നെൽകർഷകർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച താങ്ങുവില നെല്ല് സംഭരിച്ചു മണിക്കൂറിനകം കർഷകന്റെ അക്കൗണ്ടിൽ ലഭ്യമാക്കാൻ ഡിബിറ്റി സൗകര്യങ്ങൾ ഉണ്ടെങ്കിലും സംസ്ഥാന സർക്കാർ കർഷകന് നെൽവില ഉടനെ നൽകുന്നില്ല. മാത്രമല്ല മുഴുവൻ വിലയും നൽകാതെ കർഷകരെ വഞ്ചിക്കുകയാണ്.. ഇതൊഴിവാക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച താങ്ങുവില .20.40 രൂപകേന്ദ്ര സർക്കാർ നേരിട്ട് കർഷകന് ഡി ബിടി സൗകര്യം ഉപയോഗിച്ച് നൽകണം. സംസ്ഥാന സർക്കാർ വിഹിതം ഇൻസന്റീവ് ബോണസ്.7.80 രൂപ സംസ്ഥാന സർക്കാർ നേരിട്ട് കർഷകർക്ക് നൽകണം. ഇപ്രകാരം വെവ്വേറെ നൽകിയാൽ കാലതാമസം ഒഴിവാക്കി കർഷകന് നെൽവിലയുടെ കേന്ദ്രതാങ്ങുവില ഉടൻ ലഭ്യമാകും. കേരളാ ബാങ്കിൽ കടക്കാരൻ ആകേണ്ട സാഹചര്യം ഉണ്ടാകില്ല. വയനാടിൽ കൃഷിയിടങ്ങളിൽ വന്യജീവികളുടെ ശല്യവും, കർഷകർക്ക് നേരെ വന്യജീവി ആക്രമണം പതിവാണ്. ഇതിനു മതിയായ നഷ്ടപരിഹാരവും, ഭാവിയിൽ കൃഷിയിടങ്ങൾ വന്യജീവികൾ കയറാതെ സംരക്ഷിക്കാനും, കർഷകർക്ക് സുരക്ഷാ ഉറപ്പു വരുത്താനും സർക്കാർ ഉടൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ക്ഷീര കർഷകരെ സഹായിക്കാനും, ക്ഷീര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ ദേശീയ തലത്തിൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാർ താല്പര്യമെടുക്കാത്തതു കാരണം കേരളത്തിലെ കർഷകർക്ക് അതിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നില്ല. പകർച്ചവ്യാധികൾ മൂലം കൊന്നൊടുക്കുന്ന കോഴി, താറാവ്, പന്നി എന്നിവയുടെ നഷ്ടപരിഹാരം മാർക്കറ്റ് വില അടിസ്ഥാനമാക്കി കർഷകർക്ക് ഉടനടി ലഭ്യമാക്കാൻ ഭാരതീയ കിസാൻ സംഘ് സർക്കാരിനോട് ആവശ്യപ്പെടുന്നു. കർഷകന് താങ്ങുവിലയല്ല ഉല്പാദന ചെലവും, അതിൽ കർഷകന്റെ പ്രയത്നവും, ഭൂമിയുടെ മൂല്യവും അപഗ്രഥിച്ചുകൊണ്ടുള്ള പ്രതിഫലാത്മക വില ലഭ്യമാക്കണമെന്ന് ഭാരതീയ കിസാൻ സംഘ് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്നു. പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി ഇപ്പോഴുള്ളതിൽനിന്നും ഇരട്ടിപ്പിച്ചു 12000/- ആയി ഉയർത്തണമെന്നും, അർഹരായ എല്ലാവർക്കും ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൃഷിയിറക്കുന്ന കർഷകൻ ഉല്പാദകൻ ആണ് ഉപഭോക്താവ് അല്ല. ഇപ്പോഴത്തെ സ്ഥിതിയിൽ കർഷകന് ഉല്പാദനത്തിനായി കാർഷിക അനുബന്ധ സാമഗ്രികൾ വാങ്ങുമ്പോൾ ജി എസ് ടി നൽകേണ്ടി വരുന്നു. ഇത് കർഷകന് നഷ്ടം കൂട്ടുന്നു. ആയതിനാൽ കാർഷിക മേഖലയിൽ ജി എസ് ടി ഒഴിവാക്കുക. ഒരു ചെറുന്യൂനപക്ഷം നടത്തിയ സംഘടിത സമരംമൂലം റദ്ദാക്കിയ കാർഷിക നിയമങ്ങൾ ഭേദഗതികളോടെ നടപ്പാക്കിയാൽ മാത്രമേ കർഷകന് പ്രയോജനകരമാവുകയുള്ളൂ. ആയതിനാൽ റദ്ദാക്കിയ കാർഷിക നിയമങ്ങൾ ഭാരതീയ കിസാൻ സംഘ് നിർദ്ദേശിച്ച ഭേദഗതികളോടെ നടപ്പാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു. ഭാരതീയ കിസാൻ സംഘ് വയനാട് ജില്ലാ പ്രസിഡന്റ് ബാലൻ മാസ്റ്റർ, അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കമ്മന രവിചന്ദ്രൻ, ജില്ലാ സംഘടനാ സെക്രട്ടറി മണ്ണൂർക്കുന്ന് ശശികുമാർ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news