വൃക്ക ദാനം നൽകിയ ലേഖ എം. നമ്പൂതിരിയെ ശ്രേയസ് ആദരിച്ചു.

പുൽപ്പള്ളി : ശ്രേയസ് പാക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ അവയവദാനത്തിലൂടെ (വൃക്ക ) ജീവൻ പകുത്തു നൽകിയ ലേഖ എം. നമ്പൂതിരിയെ ആദരിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ. വർഗീസ് കൊല്ലമാകുടിയിൽ പൊന്നാട അണിയിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുമാരി നിഖില പി ആന്റണി ഉപഹാര സമർപ്പണം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കുഞ്ഞുമോൻ വി.എ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ശ്രേയസ് പ്രോഗ്രാം ഓഫീസർ ഷാൻസൺ കെ. ഒ മുഖ്യ പ്രഭാക്ഷണം നടത്തി.രഘുദേവ്, ചിന്നമ്മ, എൽസി ആശംസകൾ അർപ്പിച്ചു.



Leave a Reply