33 വർഷത്തെ സേവനത്തിന് ശേഷം എഞ്ചിനീയറിങ്ങ് കോളേജ് പ്രിൻസിപ്പൽ സർവ്വീസിൽ നിന്നും വിരമിക്കുന്നു

മാനന്തവാടി : 33 വർഷത്തെ സുദീർഘമായ സേവനത്തിന് ശേഷം വയനാട് എഞ്ചിനീയറിങ്ങ് കോളേജ് പ്രിൻസിപ്പൽ സർവ്വീസിൽ നിന്നും വിരമിക്കുകയാണെന്ന് കോളേജ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു, 23 വർഷത്തോളം കോളേജിൽ വിവിധ തസ്തിക കളിൽ 2019 മുതൽ സ്ഥാപനത്തിൻ്റ് പ്രിൻസിപ്പൽ.കേവലം രണ്ട് കോഴ്സുകളുമായി തുടങ്ങിയ കോളേജിനെ അഞ്ച് യു ജി കോഴ്സുകളും, രണ്ട് പിജി കോഴ്‌സുകളും, ഇലക്ട്രോട്രോണിക്‌സ് കമ്പ്യുട്ടർ സയൻസ് വിഷയങ്ങളിൽ റിസർച്ച് സെൻ്ററുകളും ആക്കി തീർത്തതിൽ ടീച്ചറുടെ പങ്ക് നിസ്തുലമാണ്. പ്രിൻസിപ്പൽ ആയിരിക്കെ കമ്പ്യുട്ടർ സയൻസ്, ഇലക്ട്രോണിക്സ് വിഷയങ്ങളിൽ എൻ ബി എ യുടെ അംഗീകാരം കോളേജിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഹോസ്റ്റൽ ജിവനക്കാരുടെ ഒഴിവുകളിൽ സർക്കാർ നിയമനം, അക്കാദമിക് ബ്ളോക്കിൻ്റെ നിർമ്മാണം, സെൻട്രൽ ലൈബ്രറി ബിൽഡിംഗ് അനുമതി, പ്ലേസ്മെന്റ് ആൻ്റ് ട്രെയിനിങ്ങ് ബ്ളോക്കിൻ്റെ നിർമ്മാണം. കി ഫ്ബി ഫണ്ടിൽ നിന്ന് പുരുഷ വനിത ഹോസ്റ്റലുകൾക്കുള്ള ഫണ്ട് ലഭ്യമാക്കൽ, ഐസോലേഷൻ വാർഡ് നിർമ്മാണം, 100 കമ്പ്യുട്ടറുമായി 1.23 കോടി രൂപയുടെ ജില്ലാ ഓൺലൈൻ പരീക്ഷ കേന്ദ്രം, ഒരു കോടി രൂപയുടെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്ക്കരണ കേന്ദ്രം എന്നിവ ടീച്ചറുടെ ശ്രമമായി കോളേജിന് ലഭിച്ച നേട്ടങ്ങളിൽ ചിലതാണ്, ഗവേഷണ രംഗത്തും സജീവമായ ടീച്ചറുടെ മേൽനോട്ടത്തിൽ ഒരു വിദ്യാർത്ഥിനി ഡോക്ടറേറ്റ് നേടുകയും, അഞ്ച് വിദ്യാർത്ഥികൾ ഗവേഷണം തുടരുകയും ചെയ്യുന്നു. പിനോക്ക ജില്ലയിൽ സേവനം അനുഷ്ടിക്കുക എന്ന തീരുമാനത്തോട് കൂടി കൊല്ലം സ്വദേശിയായ ടീച്ചർ വയനാട് തിരഞ്ഞെടുക്കുകയായിരുന്നു.കഴിഞ്ഞ 23 വർഷമായി ഇവിടെ തന്നെ തുടർന്ന് ജില്ലക്ക് വേണ്ടി പ്രവർത്തിക്കാൻ ടീച്ചർക്ക് കഴിഞ്ഞിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ ആയി വിരമിച്ച ഡോ: അജയനാണ് ഭർത്താവ്. മക്കൾ: ഡോ: ആദർശ്, ആർദ്ര.
, അക്കാദമിക് ഡീൻ ഡോ: കെ സുരേഷ്, കമ്പ്യുട്ടർ സയൻസ് വിഭാഗം മേധാവി ഡോ: എം പി ജിലേഷ്, ഡോ: ശിവകുമാർ, ഡോ: മാത്യു മേച്ചേരിൽ എന്നിവർ വാർത്താ സമേ മളനത്തിൽ സംബന്ധിച്ചു.



Leave a Reply