June 11, 2026

വനമേഖലയിലെ പ്രശ്‌ന പരിഹാരം; ബദല്‍ മാര്‍ഗ്ഗങ്ങളും പരിഗണനയില്‍: മന്ത്രി കെ. രാധാകൃഷ്ണന്‍

0
IMG_20230403_165200.jpg
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :വനത്തെയും വന്യമൃഗങ്ങളെയും സംരക്ഷിക്കുന്നതോടൊപ്പം വനാതിര്‍ത്തിയില്‍ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുളള സാധ്യമായ മാര്‍ഗ്ഗങ്ങളെല്ലാം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. വനാതിര്‍ത്തിപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിക്കുന്ന വന സൗഹൃദ സദസ്സിന്റെ രണ്ടാം ഘട്ടം സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കേളേജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളുമായി വനം വകുപ്പ് മുന്നോട്ടുപോകുകയാണ്. പൊതു സമൂഹവും ആവശ്യമായ പിന്തുണ നല്‍കണം. കലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വനാന്തരങ്ങളില്‍ ഉണ്ടായ മാറ്റങ്ങളും പരിശോധിച്ച് വരികയാണ്. വന ശോഷണം തടയുന്നതിനും വന്യജീവികളുടെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുളള നടപടികള്‍ക്കും വേഗം കൂട്ടുമെന്നും മന്ത്രി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *