November 11, 2026

സംഘപരിവാർ ഭീകരതയ്ക്കെതിരെ എസ് എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

0
eiRWBA258563.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: സംഘപരിവാർ ഭീകരതയ്ക്കെതിരെ എസ് എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.ഗോ സംരക്ഷണം എന്ന പേരിൽ മനുഷ്യ ജീവൻ എടുക്കുന്ന സംഘപരിവാർ ഭീകരതയ്ക്കെതിരെ എസ് എഫ് ഐ വയനാട് ജില്ലാ കമ്മിറ്റിക്ക് കീഴിൽ മുഴുവൻ ഏരിയ കേന്ദ്രങ്ങളിൽ വിദ്യാർത്ഥി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കൽപ്പറ്റയിൽ സംഘടിപ്പിച്ച മാർച്ചിന് ജില്ല പ്രസിഡന്റ് ജോയൽ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡന്റ് അബിൻ ബാബു അധ്യക്ഷത വഹിച്ച മാർച്ചിൽ ഏരിയ സെക്രട്ടറി ശരത് സ്വാഗതം അറിയിച്ചു.സംസ്ഥാന കമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രൻ, പ്രസിഡണ്ട്മാരായ അപർണ ഗൗരി, അശ്വിൻ ഹസ്മി, ആദർശ്, എന്നിവർ സംസാരിച്ചു. പനമരത്ത് സംഘടിപ്പിച്ച മാർച്ചിൽ ഏരിയ സെക്രട്ടറി ഉദ്ഘാടനം നിർവഹിച്ചു. വൈത്തിരി സംഘടിപ്പിച്ച മാർച്ചിൽ നാസല്‍ ഉദ്ഘാടനം നിർവഹിച്ചു. മീനങ്ങാടി സംഘടിപ്പിച്ച മാർച്ചിൽ ജില്ലാ വൈസ് പ്രസിഡണ്ട് അശ്വിൻ ഉദ്ഘാടനം നിർവഹിച്ചു. കോട്ടത്തറ സംഘടിപ്പിച്ച മാർച്ചിൽ ഏരിയ സെക്രട്ടറി ജോണി ഉദ്ഘാടനം നിർവഹിച്ചു. വൈത്തിരി സംഘടിപ്പിച്ച മാർച്ചിൽ ഏരിയ സെക്രട്ടറി രാഹുൽ ഉദ്ഘാടനം നിർവഹിച്ചു. പുൽപ്പള്ളി സംഘടിപ്പിച്ച മാർച്ചിൽ ഏരിയ സെക്രട്ടറി വിഷ്ണു ഉദ്ഘാടനം നിർവഹിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *