May 19, 2024

കാർഷിക കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ

0
Ei6u0ar39918.jpg
അമ്പലവയൽ : അമ്പലവയൽ കാർഷിക കോളേജ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുഴുവൻ സീറ്റിലും എസ്.എഫ്.ഐ ക്ക് വമ്പിച്ച വിജയം. 13 സീറ്റിൽ 10 സീറ്റും നോമിനേഷൻ പ്രക്രിയ പൂർത്തീകരിച്ച് കഴിഞ്ഞപ്പോൾ എതിരില്ലാതെ എസ്എഫ്ഐ തിരഞ്ഞെടുക്കപ്പെട്ടു. പ്രധാനപ്പെട്ട മൂന്ന് യുയുസി സീറ്റുകളിലാണ് മത്സരം നടന്നത്. ആ മൂന്ന് സീറ്റിലും എസ്എഫ്ഐ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു.
 പോയ കാലങ്ങളിൽ എസ് എഫ് ഐ നേതൃത്വം നൽകിയ സമരങ്ങൾ ശരിയാണ് എന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു. വർഗീയശക്തികളെ തുടച്ചു മാറ്റപ്പെടുന്ന കാലം വിദൂരമല്ല എന്ന ഓർമ്മപ്പെടുത്തലാണ് ഈ വിജയം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *