August 26, 2026

ബ്രൗൺ ഷുഗറും കഞ്ചാവുമായി അതിഥി തൊഴിലാളികൾ പിടിയിൽ

0
IMG_20230406_132220.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട്: കമ്പളക്കാട് ടൗണിൽ നിന്ന് അതിഥി തൊഴിലാളികളായ രണ്ടു യുവാക്കളിൽ നിന്ന് ബ്രൗൺ ഷുഗറും കഞ്ചാവും കമ്പളക്കാട് പോലീസ് പിടിച്ചെടുത്തു. ജാർഖണ്ഡ് സ്വദേശികളായ ഹസീബുൾ ഷെയ്ക്ക്(24), മാഫിർ ഷെയ്ക്ക് (27)എന്നിവരെ യാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് കമ്പളക്കാട് പോലീസ് പിടികൂടിയത്.
ആറ് ഗ്രാം ബ്രൗൺ ഷുഗറും അര കിലോയിലധികം കഞ്ചാവും ഇവരിൽ നിന്നും പിടികൂടി.ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്കോഡും കമ്പളക്കാട് എസ്.ഐ ദാമോദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഒരുമിച്ചു നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *