September 18, 2026

പയ്യമ്പള്ളി സ്‌ഫോടനം :യുവാവിന്റെ കൈ വിരലുകള്‍ അറ്റു

0
ei1LGNC80517.jpg
By ന്യൂസ് വയനാട് ബ്യൂറോ
പയ്യമ്പള്ളി: സ്‌ഫോടനത്തില്‍ യുവാവിന്റെ കൈ വിരലുകള്‍ അറ്റു. പയ്യംമ്പള്ളി മലയില്‍ പീടിക പരേതനായ പുളിപറമ്പില്‍ ജോണിയുടെ മകന്‍ ഷെല്‍ജു (30) വിനാണ് പരിക്കേറ്റത്. ഇടതു കൈവിരലുകള്‍ക്കും, കണ്ണിനു മുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരുക്കേറ്റിട്ടുണ്ട്. ദാസനക്കരയില്‍ ബേക്കറി നടത്തി വരുകയായിരുന്നു ഷെല്‍ജു. ഇയാളെ വിദഗ്ധ ചികിത്സക്കായി കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടയാണോ, മറ്റെന്തെങ്കിലുമാണോ അപകടത്തിനിടയാക്കിയതെന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. മാനന്തവാടി എസ്.ഐ കെ.കെ സോബിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *