May 6, 2024

മഴയെത്തും മുമ്പേ മനുഷ്യ ഡ്രോണുകൾ; സോഷ്യൽ മീഡിയ ജനകീയ ഓഡിറ്റ് സംഘടിപ്പിക്കുന്നു

0
Eir6ay232393.jpg
കൽപ്പറ്റ :മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന “മഴയെത്തും മുമ്പേ മനുഷ്യ ഡ്രോണുകൾ ”എന്ന പേരിൽ സോഷ്യൽ മീഡിയ ജനകീയ ഓഡിറ്റ് സംഘടിപ്പിക്കുന്നു. ജനകീയ ഓഡിറ്റിന്റെ ഭാഗമായി ജില്ലയിലെ പ്രവർത്തനങ്ങൾക്കായി വയനാട് ജില്ലാ “മഴയെത്തും മുൻപേ മനുഷ്യ ഡ്രോണുകൾ ”ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ രൂപീകരിച്ചു.
https://www.facebook.com/groups/1761533400718016/ എന്ന ലിങ്ക് വഴി ജില്ലാ ശുചിത്വ മിഷന്റെ സോഷ്യൽ മീഡിയ ഗ്രൂപ്പായ മഴയെത്തും മുമ്പേ മനുഷ്യ ഡ്രോൺ വയനാട് എന്ന ഫേസ് ബുക്ക് ഗ്രൂപ്പിൽ ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്യാം. മൺസൂൺ കാലം ആരംഭിക്കുന്നതിന് മുമ്പ് നിർബന്ധമായും വൃത്തിയാക്കേണ്ടയിടങ്ങൾ, പരിഹരിക്കേണ്ട മാലിന്യ പ്രശ്നങ്ങൾ എന്നിവയാണ് പോസ്റ്റ് ചെയ്യേണ്ടത്.
ഓരോ പോസ്റ്റും പ്രത്യക്ഷപ്പെടുന്ന ദിവസം മുതൽ ആ പ്രശ്നം പരിഹരിക്കുന്നതു വരെയുള്ള ദിവസങ്ങൾ, പൊതുജനങ്ങൾക്ക് കൗണ്ട്ഡൗണായി കാണാൻ സാധിക്കും വിധം പേജിൽ പ്രദർശിപ്പിക്കും. സമയബന്ധിതമായി പ്രശ്നം പരിഹരിച്ച് പരിഹാരത്തിന്റെ ചിത്രവും ആദ്യ ചിത്രവും ചേർത്തുള്ള വ്യത്യാസം പ്രസ്തുത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ പ്രോഗ്രസ്സ് റിപ്പോർട്ടായി പരിഗണിക്കും.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, ഹരിത കർമ്മ സേന അംഗങ്ങളും, വാർഡ് വികസന സമിതി അംഗങ്ങളും, വാർഡുതല ശുചിത്വ സമിതി അംഗങ്ങളും, പൊതു പ്രവർത്തകരും മറ്റുള്ളവരും ഗ്രൂപ്പിൽ അംഗങ്ങളാകാനും തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ഫേസ് ബുക്ക് പ്രൊഫൈലിൽ ഫേസ് ബുക്ക് ഗ്രൂപ്പ് ഷെയർ ചെയ്ത് പരമാവധി ജനങ്ങളിലേത്തിക്കാനുള്ള നടപടി സ്വീകരിച്ച് ക്യാമ്പയിൻ ജനകീയമാക്കണമെന്നും ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *