May 19, 2024

രാഹുൽഗാന്ധിയുടെ കത്ത് വിതരണം നിയോജക മണ്ഡലം തല ഉദ്ഘാടനം നടത്തി

0
Eie27ss13185.jpg
ബത്തേരി : യുഡിഎഫ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കത്ത് വീടുകൾ തോറും എത്തിക്കുന്നതിന്റെ നിയോജക മണ്ഡലതല ഉദ്‌ഘാടനം നടത്തി. മുത്തങ്ങ പൊൻകുഴി കാട്ടുനായ്ക്ക കോളനിയിൽ നടത്തിയ കത്ത് വിതരണത്തിൻ്റെ ഉദ്ഘാടനം ഐ സി ബാലകൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു. സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ രാഹുൽ ഗാന്ധി അയച്ച ആശംസ കത്ത് ഏറെ ഹൃദ്യമാണെന്നും, തങ്ങളുടെ പ്രിയ നേതാവിന്റെ കത്ത് ഏറെ സ്നേഹവായ്പ്പോടെയാണ് ജനങ്ങൾ ഏറ്റുവാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളായ ടി മുഹമ്മദ് ,എൻ എം വിജയൻ , ഡി പി രാജശേഖരൻ , എം എ അസൈനാർ, നിസി അഹമ്മദ്, ഉമ്മർ കുണ്ടാട്ടിൽ, ടി അവറാൻ, മണി സി ചോയിമൂല എന്നിവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *