August 26, 2026

ശാസ്ത്രീയ ചെസ്സ് പരിശീലനം ക്ലാസുകൾ ഏപ്രിൽ എട്ടിന് സുൽത്താൻബത്തേരിയിൽ ആരംഭിക്കുന്നു

0
eiIP7XO13548.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: ഇന്ത്യൻ ചെസ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി മിനർവ പി.എസ്.സി പരിശീലന കേന്ദ്രത്തിൽ ,വെച്ച് ഏപ്രിൽ എട്ടിന് ശനിയാഴ്ച അവധിക്കാല ചെസ്സ് പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു. രാവിലെ 10 മുതൽ ഒരു മണി വരെ പരിചയസമ്പന്നരായ കുട്ടികൾക്കും ,രണ്ടു മുതൽ അഞ്ചു മണി വരെ തുടക്കക്കാരായ കുട്ടികൾക്കും ആണ് പരിശീലനം നൽകുന്നത്. പ്രശസ്ത ചെസ്സ് പശീലകനും ചെസ്സ് ഇൻ സ്കൂൾ വയനാട് ജില്ലാ കോഡിനേറ്ററും ഇൻറർനാഷണൽ ഫിഡേറേറ്റഡ് ചെസ്സ് പ്ലെയറുമായ വി. ആർ .സന്തോഷ് ആണ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 കുട്ടികൾക്കാണ് അവസരം. പരിശീലന ക്ലാസിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ 96 05 02 03 05 എന്ന നമ്പറിൽ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *