August 26, 2026

കൽപ്പറ്റ ശ്രീ മാരിയമ്മന്‍ ദേവീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

0
eiV3JJ013800.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവീ ക്ഷേത്ര മഹോത്സവം തുടങ്ങി. കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച കൊടിമര ഘോഷയാത്രയില്‍ നൂറ് കണക്കിന് വിശ്വാസികള്‍ അണിനിരന്നു ഏപ്രില്‍ 10 വരെ

ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, പ്രസാദ ഊട്ട്, അന്നദാനം, വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടാകും.
എല്ലാ ദിവസവും രാവിലെ 5. 30 ന് ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും.  തിങ്കളാഴ്ച രാത്രി 7-30 ന് വനപൂജയോടെ ഉത്സവം സമാപിക്കും. ക്ഷേത്ര സമിതി പ്രസിഡന്റ് കെ. രാജന്‍ കോടിയേറ്റം നടത്തി.ക്ഷേത്ര സമിതി സെക്രട്ടറി എം. മോഹനന്‍, വൈസ് പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ , ജോയിന്റ് സെക്രട്ടറി വി.കെ. ബിജു,വി. സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *