May 19, 2024

ഭക്ഷ്യ-പോഷകാഹാര സുരക്ഷ :കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ; ദേശീയ സെമിനാര്‍ ഏപ്രില്‍ 10 ,11ന് കൽപ്പറ്റയിൽ

0
Img 20230408 082433.jpg
കൽപ്പറ്റ : കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ രൂക്ഷമാവുന്ന പശ്ചാത്തലത്തിൽ കേരള ചരിത്ര ഗവേഷണ കൗൺസിലുമായി സഹകരിച്ച് ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി 2023 ഏപ്രിൽ 10, 11 തീയതികളിൽ കൽപ്പറ്റ എസ് കെ എം ജെ സ്കൂൾ ജൂബിലി ഹാളിൽവെച്ച്“ഭക്ഷ്യ-പോഷകാഹാര സുരക്ഷ കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ” എന്ന വിഷയത്തിൽ ഒരു ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ഭക്ഷണത്തിലും പോഷകാഹാരത്തിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തെക്കുറിച്ച് വിദ്യാർത്ഥികളിലും നയരൂപീകരണക്കാരിലും പൊതുജനങ്ങളിലും അവബോധം വളർത്തുകയും . തദ്ദേശീയ ജനത കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന ഭക്ഷ്യ-പോഷകാഹാര സുരക്ഷയുടെ പ്രശ്‌നങ്ങളും ചർച്ച ചെയ്യുന്നതിനും കൂടാതെ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ കഴിയുന്ന പ്രാദേശികവും പരമ്പരാഗതവും തദ്ദേശീയവുമായ ഭക്ഷ്യ സമ്പ്രദായങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് അന്താരാഷ്ട്ര, ഇന്ത്യൻ, കേരള പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷയുടെ ഇന്നത്തെ അവസ്ഥ ചർച്ച ചെയ്യാനുമാണ് സെമിനാർ ലക്ഷ്യമിടുന്നത്. ദേശീയ സെമിനാർ ജില്ലാ കലക്ടർ ഡോ. രേണു രാജ് ഏപ്രിൽ 10 തിങ്കളാഴ്ച രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ മുഖ്യ അതിഥിയായിരിക്കും. സെമിനാറിൽ ദേശീയ അന്തർദേശീയ സ്ഥാപനങ്ങിലെ പ്രമുഖ ശാസ്ത്രജ്ഞർ പ്രൊഫസർമാരുമാർ , ഗവേഷകർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *