May 19, 2024

ചികിത്സ ലഭിക്കാതെ മരിച്ച രാമന്റെ വീട് മുസ്ലിം ലീഗ് സന്ദർശിച്ചു

0
Img 20230408 111427.jpg
തരുവണ: മാനന്തവാടി മെഡിക്കൽ കോളേജിൽ നിന്നും മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം മരണ മടഞ്ഞ തരുവണ ബിയൂർ കുന്നു കോളനിയിലെ രാമന്റെ വീട് മുസ്ലിം ലീഗ്  സന്ദർശിച്ചു.പ്രസിഡന്റ് സി. പി. മൊയ്‌ദു ഹാജി, സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, വെള്ളമുണ്ട പഞ്ചായത്ത് പ്രഡിഡന്റ് പി സി. ഇബ്രാഹിം ഹാജി തുടങ്ങിയവർ ചേർന്നാണ് വീട് സന്ദർശിച്ചത്.ബന്ധുക്കളുമായി സംസാരിച്ചു. സമയത്തു ചികിത്സ ലഭിച്ചില്ലന്നു അവർ നേതാക്കളോട് പറഞ്ഞു.വൈകുന്നേരം സീരിയസ് ആയ വിവരം അറിയിച്ചിട്ടുo,മരിച്ചതിനു ശേഷമാണു ഡോക്ടർ വന്നത്. ഈ കാര്യം അന്വേഷണം നടത്തി, മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. രാമന്റെ പഠിക്കുന്ന  മൂന്ന് മക്കളുടെ ഭാവി പഠന കാര്യത്തിൽ  തങ്ങളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്യാമെന്ന് അവർ ബന്ധുക്കളെ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *