August 27, 2026

ശ്രീ കോട്ടയിൽ ഭഗവതി ക്ഷേത്ര ചുറ്റുവിളക്ക് മഹോത്സവം സമാപിച്ചു

0
IMG_20230408_085231.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : ശ്രീ കോട്ടയിൽ ഭഗവതി ക്ഷേത്ര ചുറ്റുവിളക്ക് മഹോത്സവം സമാപിച്ചു. ഏപ്രിൽ അഞ്ച് ,ആറ് തീയതികളിൽ ക്ഷേത്രം തന്ത്രി കക്കാട് ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരിയും മേൽശാന്തി രാമകൃഷ്ണൻ എമ്പ്രാന്തിരിയുടെയും മുഖ്യ കാർമ്മികത്വത്തിലായിരുന്നു ഉത്സവാഘോഷം.ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചരിത്ര പ്രസിദ്ധമായ മനുകുന്ന് മലകയറ്റത്തിൽ ആയിരകണക്കിന് ഭക്തജനങ്ങൾ പങ്കാളികളായി. മീനമാസത്തിലെ ഉത്രം നക്ഷത്രത്തിലാണ് ഭക്തർ മനുകുന്ന് മല കയറുന്നത്. രാവിലെ ആറുമണിക്ക് തന്ത്രിമാരോടൊപ്പം ദേവി ദേവന്മാരുടെ തിരുവായുധം എഴുന്നള്ളത്തുമായി മല കയറുകയും മലമുകളിലെ മഹാവിഷ്ണു പ്രതിഷ്ഠയിൽ 365 ദിവസത്തെ പൂജകൾ ഒറ്റ ദിവസം നടത്തുകയും ചെയ്യുന്നതാണ് ആചാരം. കോട്ടയിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും തൃക്കേപ്പറ്റ ശിവക്ഷേത്രത്തിൽ നിന്നുമായി മനുകുന്ന് മലകയറാൻ സാധിക്കും. അതുകൊണ്ട് തന്നെ ജില്ലയിലെ നാനാഭാഗങ്ങളിൽ നിന്നുമായി ആയിരകണക്കിന് ഭക്തജനങ്ങളാണ് മലകയറിയത് .
ചുറ്റുവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുത്തൂർവയൽ ഉമാമഹേശ്വര ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി ഘോഷയാത്രയും തുടർന്ന് മെഗാ തിരുവാതിരയും വിവിധ കലാപരിപാടികളും അരങ്ങേറി. മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യത്തെ ഉത്സവമാണ് എന്ന പ്രത്യേകതയും ശ്രീ കോട്ടയിൽ ഭഗവതി ക്ഷേത്ര ചുറ്റുവിളക്ക് മഹോത്സവത്തിനുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *