September 18, 2026

രാഹുല്‍ ഗാന്ധി ഇന്ന് ജില്ലയിൽ

0
eiSI6UT82606.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ് ഷോയിലും പൊതുസമ്മേളനത്തിലും രാഹുല്‍ഗാന്ധിക്കൊപ്പം പ്രിയങ്കയുമെത്തും. അയോഗ്യതാ നടപടിക്ക് ശേഷം രാഹുല്‍ഗാന്ധി ആദ്യമായി പങ്കെടുക്കുന്ന പരിപാടി, പതിനായിരങ്ങളെ അണിനിരത്തി ശക്തിപ്രകടനമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ് പ്രവർത്തകർ
സത്യമേവ ജയതേ എന്ന പേരിലാണ് റോഡ്‌ഷോ. റോഡ്‌ ഷോയില്‍ പാര്‍ട്ടി കൊടികള്‍ക്ക് പകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക. റോഡ്‌ ഷോയ്ക്ക് ശേഷം സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കാളികളാവുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *