ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
കൽപ്പറ്റ: വിശ്രമമുറി നിർമ്മാണത്തിലെ അഴിമതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജിവെക്കുക എന്ന ആവശ്യമുന്നയിച്ച് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. മാർച്ച് കളക്ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് കെ എം ഫ്രാൻസിസ് അധ്യക്ഷനായി. ജില്ലാ ട്രഷറർ കെ ആർ ജിതിൻ സംസ്ഥാന കമ്മിറ്റിയംഗം ഷിജിഷിബു, സി ഷംസുദ്ദീൻ , എം രമേഷ്, അർജ്ജുൻ ഗോപാൽ, പി ജംഷീദ്, ജോബിസൺ ജെയിംസ്, മുഹമ്മദ് ഷാഫി , കെ വിപിൻ, ഷെജിൻ ജോസ്, അനിഷ സുരേന്ദ്രൻ, അനസ് റോസ്ന സ്റ്റെഫി തുടങ്ങിയവർ സംസാരിച്ചു.






Leave a Reply