May 19, 2024

ചെറുപുഷ്പ മിഷൻ ലീഗ് രൂപതാ വാർഷികം സമാപിച്ചു

0
20230414 092627.jpg
മാനന്തവാടി : മാനന്തവാടി രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ രൂപതാ വാർഷികവും സുവർണ്ണ ജൂബിലി ആഘോഷവും മാനന്തവാടി സെൻറ് പാട്രിക് സ്കൂളിൽ വച്ച് നടന്നു. . വിൻസെന്റ് ഗിരി ജനറൽലറ്റ് നിന്ന് ആരംഭിച്ച പ്രേഷിത റാലിയോടെ വാർഷികത്തിന് തുടക്കം കുറിച്ചു. മെൽബൺ രൂപതയുടെ നിയുക്ത മെത്രാൻ  ജോൺ പനംതോട്ടത്തിൽ പിതാവ് ഉദ്ഘാടനം ചെയ്തു. രൂപതയുടെ വിവിധ ശാഖകളിൽ നിന്നായി ആയിരത്തോളം പ്രവർത്തകർ വാർഷികത്തിൽ പങ്കെടുത്ത പൊതു സമ്മേളനത്തിന് മാനന്തവാടി രൂപത ഡയറക്ടർ റവ. ഫാ.മനോജ്

അമ്പലത്തിങ്കൽ ആമുഖ പ്രഭാഷണം നടത്തി. രൂപതാ പ്രസിഡൻറ്  ബിനീഷ് തുമ്പിയാംകുഴി അധ്യക്ഷം വഹിച്ചു. ബ്ര. ബിനോയ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ  രഞ്ജിത്ത് മുതുപ്ലാക്കൽ, കുമാരി ആര്യ കൊച്ചുപുരയ്ക്കലും, കുമാരി അതേല മരിയ, എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ സമ്മാനങ്ങളുടെ വിതരണം, കലാപരിപാടികൾ, മാജിക് ഷോ എന്നിവ നടന്നു. വാർഷികത്തിന് ഫാ സജി പുതുകുളങ്ങര, ബ്രദർ ബിനോയ്, രൂപതാ ഭാരവാഹികൾ തങ്കച്ചൻ മാപ്പിളകുന്നേൽ, ടോണി ചെമ്പോട്ടിക്കൽ, അനീറ്റ കുരിശിങ്കൽ, അജിറ്റ കന്നുകെട്ടിയിൽ ആശംസകൾ പറഞ്ഞു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *