September 18, 2026

റോഡരികില്‍ കൂട്ടിയിട്ട മരങ്ങള്‍ യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു ; സി.പി.എം

0
20230414_104632.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഉദയക്കവല-സുരഭിക്കവല റോഡരികില്‍ കൂട്ടിയിട്ട ലോഡു കണക്കിനു മരങ്ങള്‍ വാഹന, കാല്‍നട യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി സി.പി.എം ഉദയക്കവല ബ്രാഞ്ച് കമ്മിറ്റി. തടികള്‍ റോഡിലേക്കടക്കം ഇറക്കിയിട്ടിരിക്കുന്നത് അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. മരങ്ങള്‍ നീക്കം ചെയ്യുന്നതിനു സത്വര നടപടി സ്വീകരിക്കണമെന്നും സി.പി.എം ഉദയക്കവല ബ്രാഞ്ച് കമ്മിറ്റി ആവശ്യപെട്ടു. സി.പി.വിന്‍സന്റ് ഉദ്ഘാടനം ചെയ്തു. കെ.കെ.ഹരിദാസ് അധ്യക്ഷത വഹിച്ചു. പി.രമേശന്‍, എം.എം.ജോസ്, പി.എ.കൃഷ്ണന്‍കുട്ടി, ഉണ്ണിക്കുട്ടന്‍, കെ.എസ്.മോഹനന്‍, ഇ.കെ.തങ്കച്ചന്‍, സജേഷ് ചാലിപ്പറമ്പില്‍, ബിജു മനക്കത്തോട്ടത്തില്‍, ഷാജി തോണ്ടുകുഴിയില്‍, ബീന സജി, രമേശ് മനയില്‍, പി.കെ.നിഷാദ് എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *