May 17, 2026

സാംസ്‌കാരിക സദസ് സംഘടിപ്പിച്ച് കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍

0
20230414_104757.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മുപ്പത്തിമൂന്നാമത് വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക സദസ് സംഘടിപ്പിച്ചു. ദ്വാരക ഗുരുകുലം കോളേജില്‍ നടന്ന സദസ് എഴുത്തുകാരനും നാടക പ്രവര്‍ത്തകനുമായ റോയ്‌സണ്‍ പിലാക്കാവ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വയനാടന്‍ എഴുത്ത് ഭൂമിക – ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ കഥാകൃത്ത് ഷാജി പുല്‍പ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ഷാജന്‍ ജോസ് ഗുരുകുലം കോളേജ്,കെപിഎ ജില്ലാ പ്രസിഡന്റ് ബഷീര്‍, സാദിര്‍ തലപ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ ദാമോദരന്‍ ചീക്കല്ലൂര്‍, മുസ്തഫ ദ്വാരക, ഐഷാ മാനന്തവാടി, സിന്ധു ചെന്നലോട് തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *