September 17, 2026

യു.പി.ഐ ഇടപാടുകളിലെ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാധാ ജനങ്ങളെയും ചെറുകിടവ്യാപാരികളെയും ; ഐ.എസ്.എം

0
20230415_195844.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ: യു.പി.ഐ ഇടപാടുകളിലെ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാധാ ജനങ്ങളെയും ചെറുകിടവ്യാപാരികളെയുമാണ് , ഇടപാടുകളിലെ പ്രശ്നങ്ങളും ആശങ്കയും അകറ്റി വ്യക്തത വരുത്താൻ ആർ.ബി.ഐ മുന്നോട്ട് വരണമെന്ന് മുട്ടിൽ വ്യാപാരഭവനിൽ ചേർന്ന ഐ.എസ്.എം വയനാട് ജില്ലാ വളണ്ടിയർ സമിതി ആവിശ്യപ്പെട്ടു. ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. യൂണിറ്റി ജില്ലാ ചെയർമാൻ ഇല്ല്യാസ് ബത്തേരി അദ്ധ്യക്ഷത വഹിച്ചു.വയനാട് വളണ്ടിയർ’ സമിതിയുടെ ബ്ലഡ് ബാങ്ക് രൂപികരവും’ ലോഗോ പ്രകാശനവും നടത്തി.
മാസപ്പിറവി മതവും ശാസ്ത്രവും കെ.ജെ.യു ക്രസന്റ് വിംഗ് തയ്യാറാക്കിയ ലഘുപുസ്തക റിവ്യൂയും സംശയങ്ങൾക്കുള്ള മറുപടിയും ഖലീൽ റഹ്മാൻ ഫാറുഖി നിർവഹിച്ചു.വളണ്ടിയർ സമിതിയുടെ പ്രസക്തിയും ഭാവി പ്രവർത്തനങ്ങളും ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സഹൽ മുട്ടിൽ വിശദീകരിച്ചു. ജില്ലാ കൺവീനർ നിഷാദ് പുൽപ്പള്ളി സ്വാഗതം പറഞ്ഞു. ബഷീർ സ്വലാഹി, അബ്ദുസലാം മുട്ടിൽ, ഹാസിൽ കുട്ടമംഗലം,മഷൂദ് മേപ്പാടി  സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *