കൃഷ്ണന്മൂല ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വിഷു ആഘോഷിച്ചു
പനമരം: കൃഷ്ണന്മൂല ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വിഷു ആഘോഷിച്ചു. 501 ഭക്തജനങ്ങള്‍ ഭഗവാന് താമരപ്പൂക്കള്‍ കൊണ്ട് പുഷ്പാഞ്ജലി അര്‍പ്പിച്ചു. ക്ഷേത്രം പ്രസിഡന്റ് പി.സി ചന്ദ്രശേഖരന്‍ വിഷു കൈനീട്ടം നല്‍കി. തുടർന്ന് നെയ് വിളക്ക്, ത്രിമധുരം, വെണ്ണ നിവേദ്യം തുടങ്ങിയ വിശേഷ വഴിപാടുകളുമുണ്ടായിരുന്നു. ക്ഷേത്ര പൂജകള്‍ക്ക് പൂജാരി മോഹനന്‍ എമ്പ്രാന്തിരി നേതൃത്വം നല്‍കി. ക്ഷേത്ര സമിതിയുടേയും പാഞ്ചജന്യം സന്നദ്ധ സേവാ സംഘത്തിന്റെയും നേതൃത്വത്തില്‍ നടന്ന പരിപാടികള്‍ക്ക് ഒ.വി ഹരീന്ദ്രന്‍, കെ. സത്യജിത്, വി.കെ രാമചന്ദ്രന്‍, നവീന്‍ രാജ്, എം. സരസ്വതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.






Leave a Reply