ജില്ലയില്‍ കോവിഡ് ജാഗ്രതാ നിര്‍ദ്ദേശം: മൂന്ന് മാസത്തിനുള്ളില്‍ 277 പേര്‍ക്ക് കോവിഡ്
മാനന്തവാടി: ജില്ലയില്‍ കോവിഡ് ജാഗ്രതാ നിര്‍ദ്ദേശം. മൂന്ന് മാസത്തിനുള്ളില്‍ 277 പേര്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 8 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. വായനാട് മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികള്‍ക്കായി പ്രത്യേക വാര്‍ഡ് തുറന്നു. കോവിഡിന് പുറമെ ജില്ലയില്‍ പനി ബാധിതരുടെ എണ്ണവും കൂടി വരുന്നത് ആശങ്കയുയര്‍ത്തുകയാണ്.
അതേസമയം കോവിഡ് വര്‍ധനയില്‍ ഭയപ്പെടേണ്ടതില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് നടപ്പിലുള്ള കോവിഡ് പ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെല്ലാം ആരോഗ്യ വകുപ്പ് ജില്ലയില്‍ ഇതിനകം എടുത്ത് കഴിഞ്ഞിട്ടുണ്ട്. വയനാട് മെഡിക്കല്‍ കോളേജിലും മറ്റ് താലൂക്ക് ആശുപത്രികളില്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കി. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.






Leave a Reply