November 12, 2026

കെ എസ് ഇ ബി ലിമിറ്റഡില്‍ സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം പൊതുമേലയില്‍ നിര്‍വഹിക്കുക

0
20230418_165706.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : കെ എസ് ഇ ബി ലിമിറ്റഡില്‍ സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം പൊതുമേലയില്‍ നിര്‍വഹിക്കുക. ഡയറക്ടര്‍മാരെ പുറത്തു നിന്നുകൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കുക, വൈദ്യുതി ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക എന്നീ വിഷയങ്ങള്‍ ഉന്നയിച്ചു കൊണ്ട് കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി ഐ റ്റി യു ) , കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായി കല്‍പ്പറ്റ ഡിവിഷന്‍ ഓഫീസിന് മുന്നില്‍ വിശദീകരണ യോഗം നടത്തി. കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി ഐ റ്റി യു ) കല്‍പ്പറ്റ ഡി വിഷന്‍ സെക്രട്ടറി പി.കെ. ജോഷി അധ്യക്ഷത വഹിച്ച യോഗം കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ സെക്രട്ടറി കെ എം.പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സി പി .സുധീഷ് .സി. ഗിരീഷ് കുമാര്‍ , .എം.വി. ശ്രീനിവാസന്‍ , എ.പി.അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *