September 19, 2026

സമ്പൂര്‍ണ്ണ സാക്ഷരത പ്രഖ്യാപന ദിന സ്മരണ പുതുക്കി സാക്ഷരതാ മിഷന്‍

0
20230418_165837.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപന ദിന സ്മരണ പുതുക്കി വയനാട് സാക്ഷരതാമിഷന്‍.1991 ഏപ്രില്‍ 18 നാണ് കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയെന്ന പ്രഖ്യാപനം നടത്തിയത്. അന്നേ ദിവസം കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയെന്ന പ്രഖ്യാപനം നടത്തിയത് സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിലൂടെ നവസാക്ഷരയായ മലപ്പുറംകാരി ചേലക്കോടന്‍ ആയിഷുമ്മയാണ്.മഹത്തായ പ്രഖ്യാപനത്തിന്റെ 32 വര്‍ഷം പൂര്‍ത്തിയായ ദിനത്തിലാണ് പരിപാടി ആചരിച്ചത്.കൂടാതെ ജില്ലയില്‍ ആദിവാസി സാക്ഷരത പരീക്ഷ പാസായ 2000 ആദിവാസികള്‍ക്ക് നാലാം തരം തുല്യത പഠിക്കാനുള്ള അവസരമൊരുങ്ങുന്നു. ആദ്യ നടപടിയെന്നോണം പദ്ധതിയുടെ സംഘാടക സമിതി ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബീന ജോസ് അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി സി മജീദ് മുഖ്യാതിഥിയായിരുന്നു. തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ ഒ പി അബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് മെമ്പര്‍ സിന്ധു ശ്രീ ധര്‍, പൊഴുതന ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍ സുബൈദപരീത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുധാ . ടി , ഷിനില്‍ തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തദവസരത്തില്‍ സീനിയര്‍ പ്രേരക്മാരായ കെ പി ജോണി, ഫാത്തിമ കെ എന്നിവരെ ജില്ലാ സാക്ഷരതാ മിഷന്‍ ആദരിച്ചു. സാക്ഷരതാ മിഷന്‍ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ജാസ്മിനെ കെ എം നെ ജില്ലാ സാക്ഷരതാ മിഷന്‍ മൊമെന്റൊ നല്‍കി ആദരിച്ചു.സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ സ്വാഗതവും പി വി ജാഫര്‍ നന്ദിയും പറഞ്ഞു. പൊതുപരിപാടിക്ക് ശേഷം സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പത്താം തരം , ഹയര്‍സെക്കണ്ടറി തുല്യതാ പഠിതാക്കള്‍ക്ക് പൊതുപരീക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ ദൂരീകരിക്കുകയും പരീക്ഷ ആത്മവിശ്വാസത്തോടെ നേരിടാന്‍ ക്ലാസ് നല്‍കുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *