September 19, 2026

എന്റെ കേരളം മെഗാ പ്രദര്‍ശന മേള കല്‍പ്പറ്റയില്‍: വ്യാഴാഴ്ച വിളംബര ജാഥ

0
IMG_20230418_194036.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ :സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 24 മുതല്‍ 30 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ മൈതാനത്ത് നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയുടെയോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ വ്യാഴാഴ്ച വിളംബരജാഥ നടക്കും. വൈകീട്ട് മൂന്നിന് എസ്.കെ.എം.ജെ സ്‌ക്കൂള്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന വിളംബര ജാഥ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഫ്‌ളാഗ് ഓഫ് ചെയ്യും. ശിങ്കാരിമേളം, നാടന്‍ കലാരൂപങ്ങള്‍, വാദ്യഘോഷങ്ങള്‍ തുടങ്ങിയവ വിളംബരജാഥയ്ക്ക് നിറമേകും. ജനപ്രതിനിധികള്‍, ജീവനക്കാര്‍, സ്‌കൗട്‌സ് & ഗൈഡ്‌സ്, എന്‍.സി.സി വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അണിനിരക്കും. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വിളംബരജാഥ സമാപിക്കും. തുടര്‍ന്ന് എന്റെ കേരളം ഫ്‌ളാഷ് മോബ് അരങ്ങേറും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *