April 29, 2024

സിവില്‍ എക്സൈസ് ഓഫീസര്‍; ശാരീരിക ക്ഷമതാ പരീക്ഷ

0
 എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി.നം. 538/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ഫെബ്രുവരി 15 ന് പി.എസ്.സി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പ്, ശാരീരക ക്ഷമതാ പരീക്ഷ എന്നിവ ഏപ്രില്‍ 25, 26 തീയതികളില്‍ രാവിലെ 5.30 മുതല്‍ പനമരം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലും മൊബൈലില്‍ എസ്.എം.എസും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയില്‍ രേഖ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സ്ഥലത്തും സമയത്തും കായിക ക്ഷമതാ പരീക്ഷക്ക് ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *