May 17, 2024

അടിയന്തര പ്രാധാന്യത്തോടെ റോഡുകൾ പുനരുദ്ധരിക്കണം: ഐ സി ബാലകൃഷ്ണൻ എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി

0
Ei280xy46246.jpg
സുൽത്താൻ ബത്തേരി:അടിയന്തര പ്രാധാന്യത്തോടെ റോഡുകൾ പുനരുദ്ധരിക്കണമെന്ന് ആവശ്യപ്പെട്ട് ഐ സി ബാലകൃഷ്ണൻ എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി. വയനാട് ടൂറിസവുമായി ബന്ധപ്പെട്ട കുറുവ ദ്വീപ് ,മാവിലാന്തോട് പഴശ്ശി സ്മാരകം തുടങ്ങിയ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വളരെ പെട്ടെന്ന് എത്താൻ കഴിയുന്ന മീനങ്ങാടി -പൂതാടി – പുൽപ്പള്ളി ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ കാക്കവയൽ – കൊളവയൽ – കാര്യമ്പാടി -കേണിച്ചിറ – പുൽപ്പള്ളി റോഡ്‌ പ്രൈസ് ഐഡി നമ്പർ പി ഡബ്ല്യൂ ഡി/ആർ ബി/ ഇ എസ് ടി/257/2022_5_1_1 പ്രകാരം പി ഡബ്ല്യൂ ഡി യുടെ പരിഗണനയിലുള്ള പ്രവൃത്തിക്കും,നിലവിൽ ഗതാഗതയോഗ്യമല്ലാത്ത കുപ്പാടി – മണലാടി – വള്ളുവാടി – ഓടപ്പള്ളം റോഡും ,2011 -2012 വർഷത്തെ വൺ ടൈം മെയിന്റനൻസ് പിഡബ്ല്യുഡി ഫണ്ടുകൾ ഉപയോഗിച്ച് നടന്ന പ്രവൃത്തികളായ പൂതാടി ഗ്രാമപഞ്ചായത്തിലെ താഴെമുണ്ട – തരുവാരംകുണ്ട് റോഡ്,നെൻമേനി ഗ്രാമപഞ്ചായത്തിലെ കോളിമൂല റോഡ്,അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ തോമാട്ട്ചാൽ – കോട്ടൂർ റോഡ് എന്നിവയും അടിയന്തരമായി ഗതാഗതയോഗ്യമാക്കുന്നതിന് ആവശ്യമായ തുക അനുവദിക്കണമെന്നും എംഎൽഎ കത്തിൽ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *