November 6, 2026

നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചു

0
IMG_20230421_110916.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :സുല്‍ത്താന്‍ ബത്തേരി തിരുനെല്ലി ടെക്‌നിക്കല്‍ സ്‌കൂളിന് സമീപം ദേശീയ പാത 766 ല്‍ ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. ബാംഗ്ലൂരുവില്‍ നിന്ന് ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നതെന്നും അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നുമാണ് വിവരം. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക് പോസ്റ്റ് വീണ് കാര്‍ പൂര്‍ണമായും തകര്‍ന്നു .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *