പുഴമുടി വാഹനാപകടം : വിദ്യാർത്ഥികളുടെ മൃതദേഹങ്ങള്‍ ഇന്ന് സ്വദേശങ്ങളിലേക്കു കൊണ്ടുപോകും
കല്‍പ്പറ്റ:പിണങ്ങോട് റോഡിലെ പുഴമുടിയില്‍ ഞായറാഴ്ച വൈകുന്നേരം കാര്‍ അപകടത്തില്‍ മരിച്ച മൂന്നു പേരുടെയും മൃതദേഹങ്ങള്‍ ഇന്നു പോസ്റ്റുമോര്‍ട്ടത്തിനുശേഷം സ്വദേശങ്ങളിലേക്കു കൊണ്ടുപോകും. ഇന്നു രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി.
മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും.
അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളജിലെ ബിസിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥി കണ്ണൂര്‍ ഇരിട്ടി പാലത്തുംകടവ് കച്ചേരിക്കടവ് ചെന്‍മേലില്‍ അഡോണ്‍ ബെസ്റ്റി(19), ബികോം വിദ്യാര്‍ഥിനി ഇരിട്ടി അങ്ങാടിക്കടവ് കലറക്കല്‍ ജിസ്‌ന മേരി ജോസഫ്(20) ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന കാസര്‍ഗോഡ് വെള്ളരിക്കുണ്ട് പുത്തന്‍പുരക്കല്‍ സ്‌നേഹ ജോസഫ്(21) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മരിച്ച സ്‌നേഹയുടെ ഇളയ സഹോദരി സോന, അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളേജിലെ ബിസിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥി ഇരിട്ടി പൂളക്കുറ്റി വെള്ളക്കടവ് സാന്‍ജോ ജോസ് അഗസ്റ്റിന്‍, അഡോണിന്റെ സഹോദരി ഡിയോണ എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇവര്‍ കല്‍പറ്റ ഫാത്തിമ മാതാ, അരപ്പറ്റ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ചികിത്സയിലാണ്. നിയന്ത്രണംവിട്ട ടാറ്റ ടിയാഗോ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞാണ് ദുരന്തം. മലയാറ്റൂര്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറുപേരാണ് കാറിലുണ്ടായിരുന്നത്.






Leave a Reply