May 14, 2024

നികുതി വർദ്ധനവ് : വെള്ളമുണ്ട പഞ്ചായത്തിന് മുന്നിൽ ധർണ സമരം നടത്തി

0
20230426 140242.jpg
തരുവണ: കേരള സർക്കാരിന്റെ ജനദ്രോഹ നികുതി വർദ്ധനവിനെതിരെ യു. ഡി. എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വെള്ളമുണ്ട പഞ്ചായത്ത് യു. ഡി. എഫ്. കമ്മിറ്റി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ സമരം നടത്തി. ധർണ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഹാരിസ് പടിഞ്ഞാറത്ത ഉദ്ഘാടനം ചെയ്തു. യു. ഡി. എഫ്. പഞ്ചായത്ത് ചെയർമാൻ സി. പി. മൊയ്‌ദു ഹാജി അദ്ധ്യക്ഷതവഹിച്ചു.പി. പി. ജോർജ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് കൊച്ചി ഹമീദ്, സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി. സി. ഇബ്രാഹിം ഹാജി, സെക്രട്ടറി മോയി വാരാമ്പറ്റ, പി. മുഹമ്മദ്‌, കോൺഗ്രസ് നേതാക്കളായ ഷാജി ജെകബ്, ടി. കെ. മമ്മൂട്ടി, കൊടുവേരി അമ്മദ്, നിസ്സാർ കൊടക്കാടു, റംല മുഹമ്മദ്‌, ജോയി, പടയൻ മമ്മൂട്ടി ഹാജി, സിദീഖ് പീച്ചാംകോട്, പി. കെ. ഉസ്മാൻ, മുഹമ്മദാലി, ഉസ്മാൻ പുഴക്കൽ, പി. മമ്മൂട്ടി, പി. കെ. മുഹമ്മദു തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *