April 19, 2024

വയനാട്ടിൽ ആദ്യമായി ഗർഭാശയ ഫൈബ്രോയ്ഡ് എംബോലൈസേഷൻ സർജറി നടത്തി ഫാത്തിമ മാത മിഷൻ ഹോസ്പിറ്റൽ

0
20230504 110955.jpg
കൽപ്പറ്റ : ഫാത്തിമ മാത മിഷൻ ഹോസ്പിറ്റൽ ഹൃദ്രോഗ വിഭാഗം ( ഫാത്തിമ മാത ഹൃദയാലയ ) വയനാട്ടിൽ ആദ്യമായി ഗർഭാശയ ഫൈബ്രോയ്ഡ് എംബോലൈസേഷൻ   സർജറി നടത്തി . 39 വയസുള്ള സ്ത്രീക്കാണ് സർജറി നടത്തിയത് .ഫൈബ്രോയിഡുകൾ ( ഗർഭാശയ മുഴകൾ ) ചികിൽസിക്കുന്നതിനുള്ള ഏറ്റവും വേദന കുറഞ്ഞ ചികിത്സ രീതിയാണിത് .ഒരു ചെറിയ ട്യൂബ് വഴി ഫൈബ്രോയിഡുകൾക്ക് രക്തം നൽകുന്ന ധമിനികളിലേക്ക് കണികകൾ കുത്തിവെച്ചു ഫൈബ്രോയിഡുകളിലേക്കുള്ള രക്ത വിതരണം തടയുകയും അങ്ങനെ ഗർഭാശയ മുഴകളെ ( ഫൈബ്രോയിഡുകളെ )ചുരുക്കി നശിപ്പിക്കുകയും ചെയുന്ന ചികിത്സയാണിത് .ഒരു ദിവസം മാത്രം ആശുപത്രിയിൽ നിൽക്കേണ്ടുന്ന ചികിത്സക്ക് പുറമെ മുറിവുകൾ ഒന്നും ഉണ്ടാവുകയില്ല .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *