September 28, 2023

എയർ സ്ട്രിപ്പിനായുള്ള ഭൂരേഖകൾ കൈമാറി ; പദ്ധതി യാഥാർഥ്യമാക്കാൻ നടപടി ഉണ്ടാകുമെന്ന് കളക്ടർ

0
IMG_20230505_183614.jpg
കൽപ്പറ്റ :എയർ സ്ട്രിപ്പിനായുള്ള ഭൂരേഖകൾ കൈമാറി ; പദ്ധതി യാഥാർഥ്യമാക്കാൻ നടപടി ഉണ്ടാകുമെന്ന് കളക്ടർ.നിർദ്ദിഷ്ട വയനാട് എയർ സ്ട്രിപ്പ് നിർമ്മാണത്തിന് കണ്ടെത്തിയ സ്ഥലത്തിന്റെ ഭൂ രേഖകൾ ജില്ലാ ജില്ലാ കളക്ടർക്ക് കൈമാറി. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം വയനാട് ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികളാണ് അനുയോജ്യമെന്ന കണ്ടെത്തിയ സ്ഥലത്തിന്റെ രേഖകളും സമ്മതപത്രവും കളക്ടർ രേണുരാജിന് കൈമാറിയത്. കൽപ്പറ്റയിലെ എലിസ്റ്റൺ എസ്റ്റേറ്റിന്റെ കൈവശമുള്ള 125 ഏക്കറോളം ഭൂമിയുടെ രേഖകളാണ് ചേംബർ ഭാരവാഹികൾ സർക്കാരിന് കൈമാറിയത്. ഈ രേഖകളും സമ്മതപത്രവും കളക്ടർ സർക്കാരിന് സമർപ്പിക്കും. പദ്ധതി അനിവാര്യമാണെന്ന് കളക്ടർ അറിയിച്ചു. ഇതു സംബന്ധിച്ച ട്രാൻസ്‌പോർട്ട് സെക്രട്ടറി കലക്ടറുമായി ആശയവിനിമയം നടത്തിയിരുന്നു. വയനാട് ചേംബർ പ്രസിഡന്റ് ജോണി പാറ്റാനി ജനറൽ സെക്രട്ടറി മിൽട്ടൺ ഫ്രാൻസീസ്,ഡയറക്ടർ ഓ.എ വീരേന്ദ്രകുമാർ എന്നിവരാണ് രേഖകൾ കളക്ടർക്ക് കൈമാറിയത്. പദ്ധതി യാത്രാമാക്കാൻ നടപടികൾ ഉണ്ടാകുമെന്ന് കൂടിക്കാഴ്ച്ചയിൽ കളക്ടർ വ്യക്തമാക്കി. 
പദ്ധതി ഏകോപിപ്പിക്കുന്ന വയനാട് ചേംബർ ഓഫ് കൊമേഴ്‌സ് എലിസ്റ്റൺ എസ്റ്റേറ്റ് ഉൾപ്പെടെ നാലോളം സ്ഥലങ്ങളുടെ വിവരങ്ങളാണ് സർക്കാരിന് മുമ്പാകെ സമർപ്പിച്ചിരുന്നത്. . ഇതിന്റെ അടിസ്ഥാനത്തിൽ എയർസ്ട്രിപ്പ് നിർമ്മാണ ചുമതലയുള്ള കിഫ്‌ബി അധികൃതർ വയനാട് സന്ദർശിചിരുന്നു.
 
എലിസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ സ്ഥലം എയർ സ്ട്രിപ്പ് നിർമ്മണത്തി വിട്ടുനൽകാൻ തയ്യാണെന്ന് സമ്മതപത്രം നൽകിയിട്ടുണ്ട്. ഇനി സാങ്കേതിക പഠനത്തിന് ശേഷം തുടര്നടപടികളുണ്ടാകും. 
പദ്ധതി വേഗത്തിലാക്കാൻ ടൂറിസംമന്ത്രി മൊഹമ്മദ് റിയാസും കൽപ്പറ്റ എം .എൽ.എ ടി സിദ്ധീഖും ചേമ്പർ ഓഫ് കൊമേഴ്‌സ് ഭാരവാഹികളുമായി ചർച്ചകൾ നടത്തിയിരുന്നു. തുടർനടപടികൾക്കായി മുഖ്യമന്ത്രി കേന്ദ്ര വ്യോമഗതാഗത വകുപ്പുമന്ത്രി എന്നിവരുമായി തുടർ ചർച്ചകൾ നടത്തുമെന്ന് ചേംബർ ഭാരവാഹികൾ വ്യക്തമാക്കി,
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *