August 26, 2026

ഹയാത്തുൽ ഇസ്ലാം മദ്രസ പ്രവേശനോത്സവം നടത്തി

0
IMG_20230507_164553.jpg
By ന്യൂസ് വയനാട് ബ്യൂറോ
താഴെയങ്ങാടി : മാനന്തവാടി താഴെയങ്ങാടി ഹയാത്തുൽ ഇസ്ലാം മദ്രസായില്‍ പുതിയ അദ്ധ്യയന വര്‍ഷത്തോടനുബന്ധിച്ച് യുവകുട്ടയ്മയുടെ നേതൃത്വത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പുതുതായി ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന കുട്ടികള്‍ക്ക് സ്വീകരണം ഒരുക്കുകയും മധുരവും വിതരണം ചെയ്യുകയും ചെയ്തു. മഹല്ല് ഖത്വീബ് മുനീർ ദാരിമി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡണ്ട് പി കെ ഹംസ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആലി വളപ്പൻ, വൈസ് പ്രസിഡണ്ട് നാസ്‌ നാസർ, ട്രഷറർ തച്ചോളി അബ്‌ദുള്ള, പി ഖാലിദ്, ഖാദർ ഉസ്താദ്, കെ ടി സിദ്ധിഖ് തുടങ്ങിയവർ സംസാരിച്ചു. യുവകുട്ടയ്മ ചെയർമാൻ ശുഹദ് സ്വാഗതവും, അജ്നാസ് തച്ചോളി നന്ദിയും പറഞ്ഞു. റിഷാദ്, അജ്നാസ് കണ്ടീൽ, ഫായിസ് പി, അൻഷിഫ് തച്ചോളി തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *