November 8, 2026

പതിനായിരം ഡയാലിസിസ് ക്യാമ്പയിന്‍ പടിഞ്ഞാറത്തറ പഞ്ചായത്ത് തല പ്രചരണം ഉദ്ഘാടനം നടത്തി

0
IMG_20230507_195943.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: പതിനായിരം ഡയാലിസിസ് ക്യാമ്പയിന്‍ പടിഞ്ഞാറത്തറപഞ്ചായത്ത്തല പ്രചരണത്തിന്റെ ഉദ്ഘാടനവും ബഹറൈന്‍ ചാപ്റ്ററിന്റെ ഏപ്രില്‍ മാസത്തെ ഫണ്ട് സ്വീകരണവുംപടിഞ്ഞാറത്തറ പഞ്ചായത്ത് ഹാളില്‍ നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി. എ.ജോസ് അധ്യക്ഷത വഹിച്ചു. അസീസ് കോറോം പദ്ധതി വിശദീകരണം നടത്തി. ബഹ്‌റിന്‍ ചാപ്റ്റര്‍ വൈസ് പ്രസിഡണ്ട് അബ്ദുള്ള ഇ.വി.യില്‍ നിന്ന് സംഷാദ് മരക്കാര്‍ ഫണ്ട് ഏറ്റുവാങ്ങി. പി മായന്‍ ഹാജി സ്വാഗതം പറഞ്ഞു. കപ്പാടിത്തറ നോര്‍ത്ത് ജുമാ മസ്ജിദ് റേഞ്ചരിച്ച ഫണ്ട് ചടങ്ങില്‍ ഇബ്രാഹിം കൈമാറി. ജോണി നന്നാട്ട്, വി.പി അബു അബ്ദുല്ല ഇ.വി. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *