September 18, 2026

താനൂർ ബോട്ട് അപകടം : അപകടത്തില്‍ 22 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു

0
ei00BXU15517.jpg
By ന്യൂസ് വയനാട് ബ്യൂറോ
താനൂർ: കേരളത്തെ ഞെട്ടിച്ച പരപ്പനങ്ങാടി തൂവല്‍ തീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഇതില്‍ ഒരു കുടുംബത്തിലെ 14 പേര്‍ ഉള്‍പ്പെടുന്നതായാണ് വിവരം.മരണപ്പെട്ടവരിൽ ഒരു കുടുംബത്തിൽ നിന്നുള്ളവർ; താനൂർ കുന്നുമ്മൽ ജാബിറിൻ്റെ ഭാര്യ ജൽസിയ എന്ന കുഞ്ഞിമ്മു (42) മകൻ ജറീ ർ (12) മകൾ ജന്ന(8), സൈതലവിയുടെ ഭാര്യ സീനത്ത്(43) മക്കളായ അസ്ന (18 ), ഷംന (16)സഫ് ല (13 ),(ഫിദദിൽന(8) സഹോദരി നുസ്‌റത്ത് (35) മകൾ ആയിഷമെഹ്റിൻ (ഒന്നര), സഹോദരൻ സിറാജിൻ്റെ ഭാര്യ റസീന (27) ഷഹറ (8) ഫാത്തിമ റിഷിദ (7) നൈറ ഫാത്തിമ (8മാസം).മരിച്ചവർക്കുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. മെയ് എട്ടിനു നടത്താനിരുന്ന താലുക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *