രണ്ട് വര്‍ഷം കഴിഞ്ഞിട്ടും റോഡ് പണി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍
മാനന്തവാടി,: കുറ്റ്യാടി റോഡ് ഉപരോധിച്ചു.പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒമ്പത് കോടി രൂപാ ചിലവില്‍ 2021 ല്‍ പ്രവൃത്തി തുടങ്ങിയ വെള്ളമുണ്ട പുളിഞ്ഞാല്‍ – മൊതക്കര തോട്ടോളിപ്പടി റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതില്‍ പ്രതിഷേധിച്ചാണ് പുളിഞ്ഞാല്‍ ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചത്.
10 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡ് പല ഭാഗങ്ങളിലും കുത്തി പൊളിച്ചിട്ടിരിക്കുകയാണ്. പൊടി ശല്യവും ചെളി ശല്യവും കാരണം നൂറുകണക്കിന് പേര്‍ ആശ്രയിക്കുന്ന റോഡിലൂടെ കാല്‍നടയാത്രപോലും കഴിയാത്ത അവസ്ഥയിലാണ്. റോഡിനിരുവശങ്ങളിലുള്ള ഭൂമി വിട്ടു നല്‍കിയ വീട്ടുകാര്‍ പൊടിശല്യകാരണം ദുരിതമനുഭവിക്കുകയാണ്.അധികൃതരുടെ ഒത്താശയോടെയാണ് കരാറുകാരന്‍ പണി പൂര്‍ത്തിയാക്കാതെ ജനങ്ങളെ ദുരിതത്തിലാക്കിയതെന്ന് സരക്കാര്‍ ആരോപിച്ചു.മാനന്തവാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി പി മൊയ്തുഹാജി ഉദ്ഘാടനം ചെയ്തു.പടയന്‍ മ്മൂട്ടിഹാജി,അലുവ മമ്മൂട്ടി,സി പി അബ്ദുല്‍ ജബ്ബാര്‍,കെ വി അയ്യൂബ്,അത്തിലന്‍ നാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.റോഡിപരോധിച്ച ലീഗ് പ്രവര്‍ത്തകരെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു നീക്കി.






Leave a Reply